spot_imgspot_imgspot_img

തിരുവനന്തപുരത്ത് കാന്‍സര്‍ രോഗിയായ കുട്ടിയുള്‍പ്പെടുന്ന കുടുംബത്തിന്റെ വീട് ജപ്തി ചെയ്ത് ബാങ്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാൻസർ ബാധിതനായ പത്ത് വയസുകാരനെയടക്കം പെരുവ‍ഴിയിലാക്കി വീട് ജപ്തി ചെയ്ത് സ്വകാര്യ ബാങ്ക്. വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് ജപ്തി ചെയ്തത്.

ഗ്ലാസ് കട നടത്തുന്ന സന്ദീപും ഭാര്യയും രണ്ട് മക്കളും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്. ചോള മണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ലോണെടുത്തത്.

ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പയെടുത്തത്. കൊവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. 10 വയസുള്ള മകൻ ക്യാൻസർ രോഗ ബാധിതനായി ഒരു വർഷമായി ആർസിസിയിൽ ചികിത്സയിലാണ്.

6 മാസം കാലാവധി കിട്ടിയാൽ വീട് വീറ്റ് കടം വീട്ടാൻ കഴിയുമെന്നാണ് സന്ദീപ് പറയുന്നത്. ഇന്നലെ രണ്ട് മണിക്കാണ് ബാങ്ക് ജീവനക്കാർ എത്തി ജപ്തി ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...
Telegram
WhatsApp