തിരുവനന്തപുരം : സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ എൻട്രൻസ്, സിവിൽ സർവ്വീസ്, ഐ. ഐ. ടി.,എൻ. ഐ. ടി പ്രവേശന പരീക്ഷകളിൽ പരിശീലനത്തിനായി ധനസഹായം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ കോച്ചിംഗിനാണ് ധനസഹായം നൽകുന്നത്.
ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്ക് നേടിയവരോ, മുൻവർഷം നടത്തിയ NEET പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ മക്കൾക്ക് അപേക്ഷിക്കാം.വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അർഹത. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ഫിഷറീസ് മത്സ്യഭവൻ ഓഫീസുകളിൽ ലഭ്യമാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) അറിയിച്ചു. .അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 19.