അകൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമെന്ന് കാണിച്ചുകൊണ്ട് ട്വിറ്റർ കോടതിയിൽ. ചില ട്വിറ്റർ അകൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇത് തികച്ചും അധികാര ദുർവിനിയോഗമാണെന്നു ട്വിറ്ററും വാദിച്ചു.
ട്വീറ്റ് നടത്തിയവർക്ക് നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല എന്നും ട്വിറ്റർ പറയുന്നു. എന്നാൽ രാജ്യത്ത് സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഇടപെടലെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.