തിരുവനന്തപുരം : മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജി വെച്ചു. തത്കാലം പുതിയ മന്ത്രിയുണ്ടാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രാജി സ്വതന്ത്രമായ തീരുമാനമാണ് എന്നാണ് സജി ചെറിയാൻ അറിയിച്ചത്.
പ്രതിപക്ഷവും സജി ചെറിയാന്റെ രാജി അംഗീകരിച്ചതായി പറയുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും ഇടപെടാൻ പ്രസ്തുത വിഷയത്തിൽ ഉണ്ടായിരുന്നു. ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിലാണ് ഇപ്പോൾ മന്ത്രി രാജിവെച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിലെ ആദ്യ രാജിയാണിത്.
രാജി വ്യക്തിപരമാണെന്ന സജി ചെറിയാന്റെ പ്രസ്താവനയെയും പ്രതിപക്ഷം ചോദ്യം ചെയുന്നുണ്ട്. തീരുമാനം വ്യക്തിപരമാണെങ്കിൽ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ പ്രസംഗത്തോടുള്ള സിപിമ്മിന്റെ നിലപാടെന്താണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിക്കുന്നു.