കൊളംബോ : പ്രധാനമന്ത്രി റെനിൽ വിക്രമസിഗെയുടെ വസതിയിൽ പ്രക്ഷോഭകർ അതിക്രമിച്ചു കയറി തീയിടുകയായിരുന്നു എന്ന് ലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. സർവ്വകക്ഷി യോഗത്തിന് ശേഷമായിരുന്നു റെനിൽ രാജിവെച്ചത്. പ്രക്ഷോഭകർ പ്രസിടെൻഡിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സർവ്വകക്ഷിയോഗം വിളിച്ചിരുന്നു.
പ്രസിഡണ്ട് ഗോതബായ രാജപക്സേയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജിവെക്കണമെന്നും സ്പീക്കർ തത്ക്കലിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു. ഇതിനു പിന്നാലെ ദേശീയ സർക്കാർ രൂപീകരിക്കാൻ വേണ്ടി യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായം മാനിച്ച് താൻ രാജിവയ്ക്കുകയാണ് എന്ന് വിക്രമസിംഗെ ട്വിറ്ററിൽ കുറിച്ചു.