spot_imgspot_img

കെ – ഫോണിന് ലൈസൻസ്

Date:

spot_img

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്പി ലൈസൻസ് ആണ് k ഫോണിന് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം.

അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം എന്നാണ് കേരള സർക്കാർ നിലപാട്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ പ്രകാരം, കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ് വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപ്പണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനും സാധിക്കും.

അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കെ ഫോണിന് നേരത്തെ ലഭിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp