spot_imgspot_img

ഓർമ്മ തണൽ നിത്യ ഹരിത നായകന്റെ ഓർമ്മകൾ പുതുക്കുന്നു -മന്ത്രി പി. പ്രസാദ്

Date:

തിരുവനന്തപുരം: പ്രേം നസീറിന്റെ സ്മരണക്ക് മുന്നിൽ ആദരം മർപ്പിച്ച് നടപ്പാക്കുന്ന ഓർമ്മ തണൽ പദ്ധതി ആ നടൻ മലയാള സിനിമ വേദിക്ക് നൽകിയ വിലപ്പെട്ട സേവനങ്ങളെ ഓർമ്മപ്പെടുത്തുന്നെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പ്രേം നസീറിന്റെ 34ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി കൃഷി വകുപ്പുമായി സഹകരിച്ച് ആരംഭിച്ച ഫല വൃക്ഷ തൈ നടൽ എന്ന ഓർമ്മ തണൽ പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പച്ച കൃഷി നടൽ പദ്ധതി നിത്യ ഹരിത നായകന്റെ ഓർമ്മക്ക് ഉചിതമായ ഒന്നാണെന്നും മന്ത്രി പ്രസാദ് പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മ, നിംസ് മെഡിസിറ്റി എം.ഡി.എം.എസ്. ഫൈസൽ എന്നിവർ നൽകിയ ഫലവൃക്ഷ തൈ മന്ത്രി സ്വീകരിക്കുകയും അത് ഔദ്യോഗിക വസതിയിൽ നടുകയും ചെയ്തു.

ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എസ്. പത്മ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: ഗീതാ ഷാനവാസ്, പീരു മുഹമ്മദ് എന്നിവർ പങ്കെടുത്തു. പ്രേം നസീർ സ്മൃതി ലോഗോ എം.എസ്. ഫൈസൽ ഖാന് സമർപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...
Telegram
WhatsApp