spot_imgspot_img

തേക്കട – മംഗലപുരം ലിങ്ക് റോഡ് : പുതിയ അലൈൻമെന്റിനെതിരെ പ്രക്ഷോഭം ശക്തം

Date:

spot_img

തേക്കട: തേക്കട – മംഗലപുരം ലിങ്ക് റോഡിനെതിരെ വിമർശനവുമായി പ്രദേശവാസികൾ. തേക്കട മംഗലപുരം ഓട്ടർ റിംഗ് ലിങ്ക് റോഡ് യാതൊരുവിധ പാരിസ്ഥിതിക പഠനം നടത്താതെയും അശാസ്ത്രീയമായും തട്ടിക്കൂട്ടിയ അലൈമെന്റാണെന്നാണ് ആക്ഷേപം. നിലവിലെ തേക്കട -മംഗലപുരം റോഡ് വീതി കൂട്ടി വികസിപ്പിച്ചു വരികയാണ്. ഈ റോഡുമായി നിര്‍ദ്ധിഷ്ട അലൈമെന്റ് സമാന്തരമായിട്ടാണ് പോകുന്നത്. 50 മീറ്റര്‍ വ്യത്യാസത്തില്‍ എന്തിനാണ് 2 റോഡുകള്‍ എന്നാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വെമ്പായം വില്ലേജില്‍ മാത്രം ആയിരത്തി നാനൂറോളും വീടുകളാണ് ഇതുമൂലം നഷ്ടമാകുന്നത്. ഈ കുടുംബങ്ങളെ ഈ പഞ്ചായത്തിലോ അടുത്ത പഞ്ചായത്തിലോ പുനരധിവസിപ്പിക്കനോ ഉള്‍ക്കൊള്ളിക്കണോ ഉള്ള സ്ഥലങ്ങള്‍ ഇല്ല. ഒരു മതചിന്തയോ, രാഷ്ട്രീയ വേര്‍തിരിവോ മറ്റു സാമൂഹികപ്രശ്നങ്ങളോ ഇല്ലാതെ എല്ലാവിധ സൗകര്യങ്ങളും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ജോലിക്കുള്ള സൗകര്യങ്ങളും അടങ്ങിയ സ്ഥലമാണിത്.

വെമ്പായം പോത്തൻകോട്, മാണിക്കല്‍ പഞ്ചായത്തുകളില്‍ ജനനിബിഡവുമായ പ്രദേശങ്ങളിലൂടെയും അവാസവ്യവസ്ഥയെ തന്നെ തകിടം മറിച്ചു കൊണ്ടാണ് ഈ റോഡ് കടന്ന് പോകുന്നത്. കൊഞ്ചിറ സ്കൂള്‍ തീര്‍ത്തും ഒറ്റപ്പെടും. 100 മീറ്ററിലുള്ളില്‍ 68 വീടുകള്‍ നഷ്ടപ്പെടുന്നുണ്ട്. 8 ഹെക്ടര്‍ വയലേലകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും. ജലശ്രോതസുകള്‍ നഷ്ടപ്പെടുന്നതിലൂടെ ജലക്ഷാമം രൂക്ഷമാകുകയും ജനം നെട്ടോട്ടമോടുകയും ചെയ്യും. 6 ഓളം ആരാധനാലങ്ങളും തകര്‍ക്കപ്പെടുകയും ഒരു തയ്ക്കപ്പള്ളീ ബഫര്‍സോണില്‍ വരുകയും ചെയ്യും.
അതുപോലെ ശിവങ്കോണം വെങ്കിട്ട പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക പരിരക്ഷയോടു കൂടി താമസിച്ചു വരുന്ന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ ഈ അലൈമന്റോടു കൂടി നാശോന്മുഖം ആകും. മംഗലപുരം മുതല്‍ തേക്കട വരെയുള്ള അലൈമെന്റില്‍ നൂനപക്ഷങ്ങള്‍ തിങ്ങിപ്പാക്കുന്നു.

ഈ പ്രദേശങ്ങളുടെ ഭൂനിശാസ്ത്രപരമായ പ്രത്യേകതകള്‍ ഒട്ടും കണക്കിലെടുക്കതെയാണ് അലൈമെന്റില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഈ അലൈമെന്റ് നിലവിൽ സാധ്യമായാൽ സംഭവിക്കുന്നത് ഏറെ ദുരന്തങ്ങൾ ആയിരിക്കും. കുന്നുകളും, നീരുറവകളും, നീർത്തടങ്ങളും, നെൽവയലുകളും നശിക്കുന്നതോടൊപ്പം ഏറെ പാരിസ്ഥിതിക പ്രശ്നങ്ങളും ഏറ്റുവാങ്ങേണ്ടി വരും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണക്കാട് സ്വദേശി സിറാജുദ്ദീൻ അന്തരിച്ചു

തിരുവനന്തപുരം: മണക്കാട്, കളിപ്പാംകുളം മല്ലിയിടം റസിഡൻസ് അസോസിയേഷൻ 183,അലി മൻസിലിൽ സിറാജുദ്ദീൻ...

ഷാജി എൻ. കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം

തിരുവനന്തപുരം: പ്രശസ്ത സംവിധായകനു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി...

ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച...

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

തിരുവനന്തപുരം: കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....
Telegram
WhatsApp