ജപ്പാൻ: ലോകത്ത് വീണ്ടും കോവിഡ് മഹാമാരി ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ. ജപ്പാനിൽ 8-ാം തരംഗം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ ജപ്പാനിൽ മരിച്ചവരുടെ എണ്ണം 456 കടന്നു. 2,45,542 കോവിഡ് കേസുകളാണ് ഇന്നലെ മുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 20,720 കേസുകൾ ടോക്കിയോയിൽ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെയാണ് ടോക്കിയോയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
7,688 പേരാണ് 2022 ഡിസംബറിൽ, ജപ്പാനിൽ കൊവിഡ് മൂലം മരിച്ചത്. എട്ടാം തരംഗത്തിന്‍റെ ഭാഗമായി നവംബർ മുതൽ മരണസംഖ്യ കുത്തനെ ഉയർന്നു. ജപ്പാനിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് -19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 16 മടങ്ങ് കൂടുതലാണ്.