ഒഡീഷ: 15-ാമത് ഹോക്കി ലോകകപ്പിന് ഒഡീഷയിൽ തുടക്കം. തുടർച്ചയായ രണ്ടാം തവണയാണ് ഒഡിഷ വേദിയാവുന്നത്. നാലുവർഷത്തിലൊരിക്കലാണ് ഹോക്കി ലോകകപ്പ് നടക്കുന്നത്. ഇന്ത്യയായിരുന്നു 2018ലും ലോകകപ്പിന്റെ ആതിഥേയർ.
ജനുവരി 29വരെ നീളുന്ന ഹോക്കി ലോകകപ്പിൽ അഞ്ച് വൻകരകളിൽ നിന്നായി 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ നാലു ടീമുകളടങ്ങുന്ന നാല് പൂളുകളായി തിരിച്ചാണ് നടക്കുന്നത് . ഇന്ത്യ പൂൾ ഡിയിൽ ഇംഗ്ളണ്ട്,വെയിൽസ്,സ്പെയ്ൻ എന്നിവർക്കൊപ്പമാണ് മത്സരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം റൂർക്കേലയിൽ സ്പെയ്നിന് എതിരെയാണ്. 15ന് ഇംഗ്ളണ്ടുമായും 19ന് വെയിൽസുമായുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ഇന്ത്യൻ സംഘത്തിലുണ്ട്.