spot_imgspot_img

വിസ്‌ഡം ആറ്റിങ്ങൽ സബ് ജില്ലാ മദ്രസ്സാ സർഗസംഗമം ആരംഭിച്ചു

Date:


ആറ്റിങ്ങൽ : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ വിദ്യാർത്ഥികളുടെ സബ്ജില്ലാതല സർഗസംഗമം പാലാംകോണം അൽ-ഫിത്ര സ്കൂളിൽ ആരംഭിച്ചു. ആറ്റിങ്ങൽ സബ് ജില്ലയിലെ വിവിധ മദ്രസ്സകളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളുടെ സബ്ജില്ലാതല മത്സരങ്ങളാണ് മൂന്ന് വേദികളിലായി ഇവിടെ നടക്കുന്നത്.

സർഗസംഗമം വിസ്‌ഡം ജില്ലാ മദ്രസ്സാ കൺവീനർ സഫീർ കുളമുട്ടം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മണ്ഡലം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ സലിംകുട്ടി ഓടയം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, ജില്ലാ ടീച്ചേർസ് കൺവീനർ ഹൻസീർ മണനാക്ക്, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ, മഹല്ല് സെക്രട്ടറി നിഹാസ് അറഫ എന്നിവർ സംസാരിച്ചു.

സബ്ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾ 29ന് തിരുവനന്തപുരത്ത് നടക്കുന്ന റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp