spot_imgspot_img

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

Date:

ചിറയിൻകീഴ്: 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം സെമിനാർ ഉദ്ഘാടനം ചെയ്തു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംരംഭക-സൗഹൃദ പദ്ധതികൾ നടപ്പിലാക്കുകയാണ് പഞ്ചായത്തിന്റെ പ്രഥമലക്ഷ്യം. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ വഹീദ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ, പ്രാദേശിക വിനോദസഞ്ചാര വികസനം, ലൈഫ് ഭവന പദ്ധതി, കൂൺകൃഷി പ്രോത്സാഹനം, നീന്തൽക്കുള നിർമ്മാണം എന്നിങ്ങനെ അഞ്ച് കോടി രൂപയുടെ പ്രാദേശിക വികസന പ്രവർത്തനങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അധ്യക്ഷനായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് റാപ്പർ വേടനെതിരെ...

ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു...
Telegram
WhatsApp