spot_imgspot_img

വിഷൻ 2023-24 തിമിര രഹിത കഠിനംകുളം പഞ്ചായത്തിനായി തുടക്കം.

Date:

കഠിനംകുളം: കലാനികേതൻ സാംസ്‌കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലുമായി സംയുക്തമായി തിമിര രഹിത കഠിനംകുളം പഞ്ചായത്തിനായി ക്യാമ്പ് സംഘടിപ്പിച്ചു. കണിയാപുരം പള്ളിനട എൻ ഐ സി ഹാളിൽ വച്ചു നടന്ന ക്യാമ്പിൽ 400-ൽ അധികം വരുന്ന ആളുകളെ പരിശോധിക്കുകയും അതിൽ 46 പേരെ തിമിര ശസ്ത്രക്രിയക്കായി അരവിന്ദ് ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും പരിപൂർണമായും സൗജന്യമായും 46 പേരും തിമിര ശസ്ത്രക്രിയ കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തുകയും ചെയ്തു, ചിറയിൻകീഴ് എം എൽ എ വി. ശശി ക്യാമ്പ് ഉൽഘാടനം ചെയ്തു.

കലാനികേതൻ പ്രസിഡന്റ്‌ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കലാനികേതൻ സെക്രട്ടറി നാസർ സ്വാഗതവും,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരി പ്രസാദ് ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത,ശ്രീ പ്രശാന്തൻ കാണി ഐ പി എസ്, ശ്രീ കെ.എസ്. ഗോപകുമാർ ഐ പി എസ്, മിഥുന, മണ്ണിൽ അഷ്‌റഫ്‌, മാഹീൻ, ഷജീർ ജന്മിമുക്ക്, സഞ്ജു, നിസാർ, അഹമ്മദ് കബീർ, സരിൻ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp