spot_imgspot_imgspot_img

ചരിത്രത്തിലെ ഏറ്റവും വലിയ നികുതി; എല്ലാം ഇടത് സർക്കാരിൻ്റെ ധാർഷ്ട്യമെന്ന് രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കേരള ജനതയുടെ തലയിൽ കെട്ടിവെച്ചത് ഇടത് സർക്കാരിൻ്റെ ധാര്‍ഷ്ട്യം കാരണമാണ്. പെട്രോളിനു ഏർപ്പെടുത്തിയ അധികനികുതി വേണ്ടെന്ന് വെയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് ഈ ധാര്‍ഷ്ട്യം കാരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോറോണയിലൂടെ രക്ഷകൻ്റെ വേഷമണിഞ്ഞ പിണറായി ജനങ്ങൾക്കിപ്പോൾ വെറുക്കപ്പെട്ടവനായി മാറി.

ജനങ്ങൾക്ക് പറ്റിയ കൈപ്പിഴയാണ് രണ്ടാം പിണറായി സർക്കാരെന്ന കുറ്റബോധമണിപ്പോൾ.
ഒരു സർക്കാരും ചെയ്യാത്ത നടപടിയാണ് പെട്രോളിന് രണ്ട് രൂപ കൂട്ടിയത് ഇത് കേരളത്തിൽ വൻ വിലക്കയറ്റത്തിനു കാരണമാകും. എന്നിട്ടാണ് വിലക്കയറ്റം പിടിച്ച് നിർത്താനെന്ന പേരിൽ തുക വകയിരുത്തിയിരിക്കുന്നത് എന്ത് വിരോധാഭാസമാണ് ഇത് ആരെപ്പറ്റിക്കാനാണ് ഈ സർക്കാർ പാവപ്പെട്ട ജനങ്ങളുടെ കണ്ണീർ കൊണ്ട് വെന്ത് വെണ്ണീറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രതിപക്ഷ സമരത്തെ തോൽപ്പിക്കാനെന്ന വാശിയാണ് സർക്കാരിന്. ഇതാണ് അവസ്ഥയെങ്കിൽ അതികം താമസിക്കാതെ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കേരളം കുപ്പ് കുത്തുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp