spot_imgspot_img

നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

Date:

spot_img

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികളൊന്നും കുറയ്ക്കില്ലെന്ന് ധനമന്ത്രി. നികുതി വർധനവിൽ നിന്നും പിന്നോട്ടില്ലെന്നും നികുതി വർധിപ്പിക്കാതെ സർക്കാരിന് മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറയ്ക്കാൻ വേണ്ടിയല്ല ഇന്ധന സെസ് കൂട്ടിയതെന്നു ധനമന്ത്രി വ്യക്തമാക്കി. കുറയ്ക്കാനാണെങ്കിൽ അഞ്ചു രൂപ കൂട്ടിയിട്ട് മൂന്നു രൂപ കുറയ്ക്കാമായിരുന്നു. കൂട്ടിയത് ജനത്തിനു വേണ്ടിയാണ്. പ്രതിപക്ഷസമരം കാരണമല്ല കുറയ്ക്കാത്തത്. പ്രതിപക്ഷം കാര്യങ്ങൾ മനസ്സിലാക്കി സഹകരിക്കണം. പ്രതിഷേധം നടത്തി നികുതി കുറച്ചെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണപക്ഷത്തിന്‍റെ നിലപാടിൽ വിമർശിച്ച് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സഭയിൽ നിന്നും ഇറങ്ങി പോയി. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

അതേസമയം സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇന്നലെ പല ജില്ലകളിലും പ്രതിഷേധസമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.യുഡിഎഫ് എംഎൽഎമാർ നിയസഭയിലേക്ക് നടന്നു പോയാണ് പ്രതിഷേധിച്ചത്. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള ഉൾപ്പെടെ സസ്പെൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേട്ടവുമായി അര്‍ജുന്‍ നന്ദകുമാര്‍

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേട്ടവുമായി...

എഴുതാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത്; ഇ പി ജയരാജൻ

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം...

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

വയനാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക...

പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: എല്ലാതരം പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന്...
Telegram
WhatsApp