spot_imgspot_imgspot_img

ഭിന്നശേഷിക്കുട്ടികളുടെ ദേശീയ കലോത്സവം സമ്മോഹന്‍ – തീം ഡാന്‍സ് പെര്‍ഫോമന്‍സുമായി മേതില്‍ ദേവിക നാളെ (വെള്ളി) ഡിഫറന്റ് ആര്‍ട് സെന്ററില്‍

Date:

തിരുവനന്തപുരം: ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി ഫെബ്രുവരി 25, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന തീം ഡാന്‍സിന്റെ അവതരണം നാളെ (വെള്ളി) രാവിലെ 11ന് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ നേതൃത്വത്തില്‍ നടക്കും. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് നൃത്ത പരിശീലനം നല്‍കിയാണ് മേതില്‍ ദേവിക തീം ഡാന്‍സിന്റെ അവതരണം നടത്തുന്നത്. ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡി.എ.സി മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സമ്മോഹന്‍ കലോത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരം 6ന് നിശാഗന്ധിയില്‍ ഭിന്നശേഷിക്കുട്ടികളുടെ കലാസന്ധ്യ നടക്കും. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളാണ് രണ്ട് മണിക്കൂര്‍ നീളുന്ന വിസ്മയ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജാലവും സംഗീതവും നൃത്തവും സ്‌കിറ്റുമൊക്കെ ചേര്‍ന്ന കലാപരിപാടിയാണ് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം ജേതാവ് ആദിത്യ സുരേഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് സമ്മോഹന്‍ എന്ന പേരില്‍ കലാമേള സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും മേളയില്‍ അണിചേരും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്.

മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും. അപാരമായ കഴിവുകള്‍ ഉള്ളിലൊളിപ്പിച്ച് സമൂഹത്തിന്റെ ഒരുകോണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഭിന്നശേഷി വിഭാഗത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിനും തുല്യനീതി ഉറപ്പാക്കുന്നതിനുമാണ് സമ്മോഹന്‍ എന്ന കലാമേള ലക്ഷ്യമിടുന്നത്.

മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp