spot_imgspot_img

അവയവ മാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി

Date:

spot_img

ന്യൂഡൽഹി: അവയവ മാറ്റത്തിനുള്ള പ്രായ പരിധി കേന്ദ്ര സർക്കാർ ഒഴിവാക്കിയെന്ന് റിപ്പോർട്ട്‌. ഇനി മുതൽ മരണപ്പെട്ട ദാതാക്കളിൽ നിന്ന്  65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാനാകും. ആരോഗ്യമന്ത്രാലയം വ്യവസഥിതികളിൽ ഇളവുവരുത്തി പുതിയ മാർഗരേഖ പ്രസിദ്ധീകരിച്ചു.

മാത്രമല്ല കേന്ദ്ര ആരോഗ്യമന്ത്രലായം രോഗികൾ അവയവം സ്വീകരിക്കുന്നതിന് ഏത് സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അവയവം സ്വീകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014ലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

നേരത്തെ ജീവിച്ചിരിക്കുന്നവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിൽ പ്രായപരിധി ഇല്ലായിരുന്നു. എന്നാൽ മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കാൻ 65 വയസിനു മുകളിലുള്ളവർക്ക് സാധിച്ചിരുന്നില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് അവയവമാറ്റത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp