spot_imgspot_img

സമ്മോഹന്‍ – ദേശീയ ഭിന്നശേഷി കലാമേളയുടെ ഭാഗമായി നാളെ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കല്‍ ജാലവിദ്യ അരങ്ങേറും

Date:

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമ്മോഹന്‍ ഭിന്നശേഷി ദേശീയ കലാമേളയുടെ ഭാഗമായി പ്രശസ്ത യുട്യൂബറും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു. നാളെ (ബുധന്‍) രാവിലെ 11ന് കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും വെട്ടുറോഡ് വരെയാണ് ബ്ലൈന്‍ഡ് ഫോള്‍ഡ് ആക്ട് എന്ന ഇന്ദ്രജാല പ്രകടനം നടത്തുന്നത്. ഭിന്നശേഷിക്കാരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതല്ലെന്നും നമുക്കൊപ്പം ചേര്‍ത്തുനിര്‍ത്താനും അവര്‍ക്കും എല്ലായിടങ്ങളിലും തുല്യമായ പരിഗണന നല്‍കുവാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഫാസില്‍ ബഷീര്‍ പ്രതീകാത്മകമായി കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നത്. യാത്ര ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കും.

ഫെബ്രുവരി 25, 26 തീയതികളില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലാണ് സമ്മോഹന്‍ ദേശീയ കലാമേള നടക്കുന്നത്. കലാമേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുക്കും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു കലാമേള സംഘടിപ്പിക്കപ്പെടുന്നത്.
മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.

മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷി മേഖലയില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭരായ വ്യക്തികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...

ദേശീയ പുനരർപ്പണ ദിനാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34- മത് രക്ത...

മൂന്നരവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസ്: കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക...

തോന്നയ്ക്കലിൽ യുവാവിൻ്റെ കുത്തേറ്റ 67കാരൻ മരിച്ചു

തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു. പാട്ടത്തിൻകര...
Telegram
WhatsApp