spot_imgspot_img

മാധ്യമപ്രവർത്തകർക്ക് എതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങൾക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ

Date:

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് എതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങളെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. വാർത്തകളോടുള്ള വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതുകൂടി വാർത്തയിൽ നൽകുന്ന രീതിയാണ് പൊതുവേ മലയാള മാധ്യമങ്ങൾ പിന്തുടരുന്നത്.

ഏതെങ്കിലും മാധ്യമ സ്ഥാപനത്തെ പിന്തുണയ്ക്കുന്നതിൻ്റെയോ, എതിർക്കുന്നതിൻ്റെയോ ഭാഗമായി, ചില മാധ്യമ പ്രവർത്തകരെ തിരഞ്ഞു പിടിച്ച് സൈബർ ഇടങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ മുമ്പ് പങ്കുവെച്ച സ്വകാര്യ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും അടക്കം ദുരുപയോഗിച്ചാണ് ഇത്തരം സംഘടിത അധിക്ഷേപം.

എതിർപ്പ് സ്ത്രീകളായ മാധ്യമപ്രവർത്തകരോട് ആകുമ്പോൾ അവരെ അശ്ലീല ചുവയിലാണ് ചിലർ അധിക്ഷേപിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നത്. അത്യന്തം നീചമായ ആക്രമണമാണ് സ്ത്രീകളായ മാധ്യമ പ്രവർത്തകർക്ക് നേരെ നടത്തുന്നത്. ഇത്തരം അധിക്ഷേപങ്ങളോടുള്ള ശക്തമായ പ്രതിഷേധം കേരള പത്രപ്രവർത്തക യൂണിയൻ അറിയിക്കുന്നു. ഇത്തരം ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ല്യു ജെ പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp