spot_imgspot_img

കാരുണ്യ ജ്യോതി പുരസ്കാരം പൂവച്ചൽ സുധീറിന്

Date:

തിരുവനന്തപുരം: കലാസാഹിത്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ നവഭാവന കാരുണ്യ ജ്യോതി പുരസ്കാരത്തിന് ഡോ.എ.പി.ജെ അബ്ദുൽകലാം സ്റ്റഡിസെൻ്റെർ ഡയറക്ടർ പൂവച്ചൽ സുധീറിനെ തിരഞ്ഞെടുത്തു.

പൊതുപ്രവർത്തനത്തിലും, സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങളിലും വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും, ഡോ.എ.പി.ജെ.അബ്ദുൽ കലാം സ്റ്റഡിസെൻ്റെർ വഴി ഭിന്നശേഷികൂട്ടികൾക്കും,ആദിവാസി – തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കും വിവിധ പ്രോജക്ടുകൾവഴി നൽകി വരുന്ന സ്കോളർഷിപ്പുകളും,, വേനൽകാലത്ത് പക്ഷികൾക്ക് ജീവജലം നൽകുവാനായി പതിനായിരത്തിലേറെ മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തതിനുമാണ് പൂവച്ചൽ സുധീറിനെ കാരണ്യ ജ്യോതി പുരസ്ക്കാരത്തിന് അർഹനാക്കിയതെന്ന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യ
ജയേഷ് പുളിമാത്ത് അറിയിച്ചു.

26 ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടക്കുന്ന സാംസ്ക്കാരിക
സമ്മേളനത്തിൽ സൂര്യ കൃഷ്ണമൂർത്തിയും ഡോ.ജോർജ് ഓണക്കൂറും ചേർന്ന് പുരസ്ക്കാരം സമ്മാനിക്കും. ഷീബയാണ് ഭാര്യ. മക്കൾ: ഹർഷാന, സ്വാലിഹ് മുഹമ്മദ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp