spot_imgspot_img

കാപ്പാ കേസ് : കരുതൽ തടങ്കൽ ശുപാർശകളിൽ ഊർജിത നടപടികളുമായി ജില്ലാ ഭരണകൂടം

Date:

spot_img

തിരുവനന്തപുരം: ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ കേസ് പ്രകാരമുള്ള പോലീസിന്റെ കരുതൽ തടങ്കൽ ശുപാർശകളിൽ നടപടികൾ ഊർജ്ജിതമാക്കി ജില്ല ഭരണകൂടം. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ പോലീസിന്റെ 23 ശുപാർശകളിൽ കാപ്പാ നിയമം 3(1) പ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി മേഖലയിൽ എട്ടുപേർക്ക് എതിരെയും റൂറൽ മേഖലയിൽ 15 പേർക്ക് എതിരെയും ഉത്തരവ് പുറപ്പെടുവിച്ചു. 5 ശുപാർശകൾ മാത്രമാണ് ഇതുവരെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്. തിരുവനന്തപുരം സിറ്റി മേഖലയിൽ 3 ശുപാർശകളും റൂറൽ മേഖലയിൽ രണ്ട് ശുപാർശകളുമാണ് തള്ളിയത്. പോലീസിന്റെ 27 ശുപാർശകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സിറ്റി മേഖലയിൽ ഒമ്പതും റൂറൽ മേഖലയിൽ18 ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന്‍ സമ്മാനം

കൊല്ലം : റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു...

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിംഗ് പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിംഗ് പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി...

2025 ലെ കെഎംഎ സുസ്ഥിരതാ അവാർഡുകളിൽ മൂന്ന് പുരസ്കാരങ്ങൾ നേടി യുഎസ് ടി

തിരുവനന്തപുരം: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2025-ലെ സുസ്ഥിരതാ അവാർഡുകളിൽ മൂന്ന് അഭിമാനകരമായ...

 അബ്ദുൽസമദ് അന്തരിച്ചു

കണിയാപുരം: പുളിവിളാകത്ത് വീട്ടിൽ അബ്ദുൽസമദ് (75) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി എട്ടോടെ കണിയാപുരം പള്ളിനട മുസ്ളീം ജമാഅത്തിൽ. ഭാര്യ സുബൈദ ബീവി. മക്കൾ: സഫീർ, സുഹൈർ,ഷഹന, മരുമക്കൾ: ഫാത്തിമ, രേഷ്മ,സഫീർ
Telegram
WhatsApp