spot_imgspot_img

ലുലുവിന് മുന്നിൽ ഹലായിസ് ഹോട്ടൽ ഉടമയുടെ അനുജൻ വാഹനപകടത്തിൽ മരിച്ചു

Date:

കഴക്കൂട്ടം: തിരുവനന്തപുരം ലുലുമാളിന് സമീപം നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ  പരിക്കേറ്റ് ചികിത്സിലായിരുന്ന യുവാവ് മരി -ച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഹലായിസ് ഹോട്ടൽ ഉടമ ഷിയാസിന്റെ ഇളയ സഹോദരനും അണ്ടൂർക്കോണം റോസ് ഹൗസിൽ  ഷിബിൻ (38)​ ആണ് മരിച്ചത്.

ഷിബിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തും അണ്ടൂർക്കോണം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ നിജാസ് ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹം അപകടനില തരണചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. ലുലു മാളിനു സമീപം ഇന്നലെ രാത്രി 11നാണ് അപകടം. ഇരുവരും അണ്ടൂർക്കോണത്തും നിന്ന് ലുലുവിന്റെ മുന്നിലെത്തി കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഉടനെയാണ് അപകടം. റോഡിന് മറുവശം കടക്കാനായി കാറിനോട് ചേർന്ന് നിന്ന ഇവരെ  നിയന്ത്രണംവിട്ട് വന്ന തമിഴുനാട് രജിസ്ട്രേഷനുള്ള കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ  ഇവരുടെ കാറും മറ്റു രണ്ട് ബൈക്കുകളും തകർന്നു. ശരീരമാസകലം പരിക്കേറ്റ ഇരുവരെയും കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ എട്ടുണിയോടെയാണ് ഷിബിൻ മരിച്ചു.

കബറടക്കം ഇന്ന് വൈകിട്ടോടെ അണ്ടൂർക്കോണം കുടമുറ്റം മുസ്ലീം ജമാഅത്തിൽ. ഷാക്കിറ ബീവിയാണ് ഭാര്യ,​ നാലു പെൺമക്കളും ഒരാണുമുണ്ട്. പിതാവ്: അബ്ദുൽ ഷിബിലി,​ മാതാവ്: ഷാഹിദാബീവി. മരിച്ച ഷിബിനും മറ്റു രണ്ടു  സഹോദരങ്ങളായ ഷിറോസും ഷിഹാസും ചേർന്നാണ്  കഴക്കൂട്ടം,​  ലുലുമാൾ,​ പോത്തൻകോട് എന്നിവിടങ്ങളിലെ ഹലായിസ് ഹോട്ടലുകളും,​ ഓക്സിജൻ തുണിക്കടകളും.സി.സി.ടി.വി ക്യാമറ ഷോറൂമും നടത്തിവരുന്നത്


 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഹൽഗാം ഭീകരാക്രമണം: മരണസംഖ്യ ഉയരുന്നു

ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

എം സി എഫ് കത്തി നശിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിലെ എം സി എഫ് കത്തി നശിച്ചു. ചിറയിൻകീഴ് അഴൂർ...

ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം, കൂറ്റൻ സ്കോ‍‍‍ർ മറികടന്നുള്ള വിജയം നാല് വിക്കറ്റിന്

ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും

വത്തിക്കാൻ: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും.ഇന്ത്യൻ...
Telegram
WhatsApp