spot_imgspot_img

ഊർജസംരക്ഷണ അവബോധം സൃഷ്ടിക്കേണ്ടത് വിദ്യാർത്ഥികളിലെന്ന് മന്ത്രി വി. ശിവൻകുട്ടി

Date:

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ അവസരമൊരുക്കി എനർജി മാനേജ്‌മെന്റ് സെന്റർ. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ഊർജസംരക്ഷണപദ്ധതിയായ ഉണർവിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഇ.എം.സി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. നാളെത്തെ പൗരന്മാരായ, വിദ്യാർത്ഥികൾക്കാണ് ഊർജസംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുമുള്ള അവബോധം നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാത്ത വിധം അക്കാദമിക ഇതരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ഊർജസംരക്ഷണപ്രവർത്തനങ്ങളിലെ പ്രധാന ചുവടുവെയ്പ്പാണ് എനർജി മാനേജ്‌മെന്റ് സെന്റർ കേരള നടപ്പാക്കുന്ന ഉണർവ് പരിപാടി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇ.എം.സി സെന്റർ സന്ദർശിച്ച് ഊർജസംരക്ഷണപ്രവർത്തനങ്ങൾ നേരിട്ടറിയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകളിലേയും കുട്ടികൾക്ക് ഇ.എം.സി സന്ദർശിക്കുന്നതിന് അവസരമൊരുക്കും. നേമം, വെഞ്ഞാറമൂട് യു.പി സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് ആദ്യദിവസം പരിപാടിയിൽ പങ്കെടുത്തത്. എൻർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ഇ-സൈക്കിളിന്റെ പ്രദർശനവും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സ്‌കൂളുകൾക്ക് ഇ.എം.സി സന്ദർശിക്കാം. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് സമയം.

കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ അധ്യക്ഷനായിരുന്നു. ഇ.എം.സി ഡയറക്ടർ ഡോ.ആർ. ഹരികുമാർ, ഇ.ഇ.എസ്.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.റിതു സിംഗ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...
Telegram
WhatsApp