spot_imgspot_img

എല്ലാവർക്കും ഇന്‍റര്‍നെറ്റ് എന്ന കേരളത്തിന്റെ സ്വപ്‌നം യാഥാർഥ്യമാകുന്നു; മുഖ്യമന്ത്രി

Date:

spot_img

തിരുവനന്തപുരം:കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിച്ചു. രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷനാണ് കെ ഫോൺ. എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന് പറഞ്ഞപ്പോ സ്വപ്നമായേ എല്ലാവരും കണക്കാക്കിയുള്ളുവെന്നും അതും യാധാർത്ഥ്യമായിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഒരു നാടേ ഉള്ളു അത് കേരളം ആണ്.വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സർക്കാരിന്‍റെ ജോലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

17412 ഓഫീസിലും 2105 വീടുകളിലും കെ ഫോൺ വഴി നെറ്റ് എത്തി. അടിക്കടി ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ നടത്തുന്ന ഇന്ത്യയിലാണ് കേരളത്തിന്റെ സവിശേഷ ഇടപെടൽ.കൊവിഡാനന്തര ഘട്ടത്തിലെ തൊഴിൽ സംസ്കാരത്തിനും ഇടതടവില്ലാത്ത ഇന്‍റര്‍നെറ്റ് എല്ലായിടത്തും എത്തണം.എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്ന് സർക്കാർ ഉറപ്പു വരുത്തുകയാണ്.ജനകീയ ബദലാണ് കെ ഫോൺ.മൊബൈൽ സേവന ദാതാക്കളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകും.മറ്റുള്ളവരേക്കാൾ കുറഞ്ഞ ചെലവിൽ ഒരേ വേഗത്തിൽ ഇന്‍റര്‍നെറ്റ് എത്തിക്കും.പൊതു മേഖലയിൽ ഒന്നും വേണ്ടെന്ന് വാദിക്കുന്നവരാണ് വിമർശനം ഉന്നയിച്ചത്.മലർപ്പൊടിക്കാരന്‍റെ സ്വപ്നം എന്ന് കിഫ്ബിയെ വിശേഷിപ്പിച്ചവരുണ്ട്.അവർക്കു കൂടിയുള്ള മറുപടിയാണ് കെ ഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുക, ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകൾ ലഭ്യമാക്കുക തുടങ്ങി വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി ജില്ലയിലെ നിയമസഭാമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിൽ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചു.

നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു.
പാറശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്.എന്‍.വി.ജി.എച്ച്.എസ് എസ്സില്‍ വി. ശശി എം.എല്‍.എ. എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

വാമനപുരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡി.കെ. മുരളി എംഎല്‍എ, വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി. ജോയി എം.എല്‍.എ, പെരുമ്പഴുതൂര്‍ ഹൈസ്‌കൂളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ, കുളത്തുമ്മല്‍ എല്‍.പി സ്‌കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒ.എസ്. അംബിക എം.എല്‍.എ എന്നിവരും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അരുവിക്കര ഗവ. എച്ച്.എസ്.എസ്സിലും നടന്ന പരിപാടികൾ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp