തൃശ്ശൂർ: ഫിറ്റ്നസ് സെൻ്ററുകളുമായി ബന്ധപ്പെട്ട് തൃശൂരിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ
ഒല്ലൂർ യുണൈറ്റെഡ് വെയിങ് ബ്രിഡ്ജ് എന്ന സ്ഥലത്ത് വച്ച് 4.85 ഗ്രാം “മെത്ത്” എന്ന് പറയുന്ന മെത്തംഫെറ്റമിനുമായി മുകുന്ദപുരം താലൂക്ക് കല്ലൂർ വില്ലേജ് കുളത്തിങ്കൽ വീട്ടിൽ സ്റ്റീഫൻ മകൻ 30 വയസ്സുള്ള സ്റ്റിബിൻ എന്നയാളെ അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11.71 ഗ്രാം മെത്തംഫെറ്റമിനുമായി മുകുന്ദപുരം താലൂക്ക് കല്ലൂർവില്ലജ് ഭരത ദേശത്തു കളപ്പുരയിൽ വീട്ടിൽ തങ്കച്ചൻ മകൻ ഷെറിൻ തങ്കച്ചൻ (32) എന്നയാളെ തൃക്കൂർ മതിക്കുന്ന് ക്ഷേത്രത്തിന്ന് അടുത്ത് വച്ചും തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ അധിക ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്നും മൊബൈൽ ഫോണുകൾ, തൊണ്ടി മണി യായി യഥാക്രമം 3600/_ രൂപ, 4010/_ രൂപ എന്നിവയും കണ്ടെടുത്തു. പാർട്ടിയിൽ പ്രിവെൻറ്റീവ് ഓഫീസർ സോണി കെ. ദേവസ്സി, ഗ്രേഡ് പ്രിവെൻറ്റീവ് ഓഫീസർ മാരായ കെ. വി. ഷാജി, പി. ബി.സുനിൽ ദാസ്, CEO മാരായ വി. എം ഹരീഷ്, സനീഷ് കുമാർ, നിഗീഷ് കെ. സോമൻ, WCEO നൂർജ, ഡ്രൈവർ മനോജ് എന്നിവർ പങ്കെടുത്തു പ്രതികളെ റിമാൻഡ് ചെയ്തു.