spot_imgspot_img

പാൽക്കുളങ്ങര അംബികാദേവിക്ക് സംഗീതജ്ഞ പുരസ്കാരം

Date:

spot_img

തിരുവനന്തപുരം : ലോകസംഗീതദിനമായ ഇന്ന് (21/06/2023) പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര അംബികാദേവിയെ വയലാർ രാമവർമ്മ സാംസ്കാരിക വേദി ആദരിക്കുന്നു. രാവിലെ 10 മണിക്ക് തൈക്കാട് ഇലങ്കം നഗറിലുളള വസതിയിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിലും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും നേരിട്ടെത്തി സംഗീതജ്ഞ പുരസ്കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ അറിയിച്ചു.

പാൽക്കുളങ്ങരയിൽ കൊട്ടാരം ഉദ്യോഗസ്ഥനായിരുന്ന കേശവപിളളയുടേയും കാർത്യായനി അമ്മയുടെയും മകളായി 1939 ഡിസംബറിലാണ് അംബികാദേവി ജനിച്ചത്. സംഗീതത്തോടുളള ജന്മസിദ്ധമായ വാസന കൊണ്ട് ഒൻപതു വയസ്സുമുതൽ സംഗീതം ശാസ്ത്രീയമായി പഠിച്ചു. സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് 1957ൽ ഒന്നാം റാങ്കോടെ ഗാനഭൂഷണവും സംഗീത വിദ്വാനും പാസ്സായി. 1958ൽ ആകാശവാണി പെൺകുട്ടികൾക്കായി അഖിലേന്ത്യതലത്തിൽ സംഘടിപ്പിച്ച സംഗീതമത്സരത്തിൽ വിജയിച്ച് 19 കാരിയായ അംബികാദേവി അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിൽ നിന്നും സ്വർണ്ണമെഡൽ സമ്മാനമായി നേടി.

ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മധുര കേശവഭാഗവതർ തുടങ്ങി പ്രഗൽഭരുടെ ശിക്ഷണത്തിൽ സംഗീതമഭ്യസിച്ച് തന്റേതായ സ്വരഘടനയാൽ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അംബികാദേവി. നിരവധി സംഗീത പുരസ്കാരങ്ങൾ ഇതിനകം അംബികാദേവിയെ തേടിയെത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp