spot_imgspot_img

വഴിയിൽ കിടന്ന സ്വർണ്ണമടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് യുവാവ് മാതൃകയായി

Date:

spot_img

കഴക്കൂട്ടം: വഴിയിൽ വീണു കിട്ടിയ സ്വർണ്ണ മടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാവ് മാതൃകയായി. കഴക്കൂട്ടത്ത് ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്.  അഞ്ചു വർഷമായി കഴക്കൂട്ടത്ത് താമസിച്ച് വെൽഡിംഗ് ജോലി ചെയ്യുന്ന മധുവാണ് ബാഗ് പോലീസിൽ ഏൽപ്പിച്ച് മാതൃകയായത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയാണ് മധു.  ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന സമയത്താണ് മധു ബാഗ് റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ആരെങ്കിലും മാലിന്യം വലിച്ചെറിഞ്ഞതാണെന്ന് മധു കരുതിയെങ്കിലും സംശയം തോന്നിയതിനാൽ ബാഗ് റോഡിൽ നിന്നെടുത്തു പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബാഗിനുള്ളിലെ പേഴ്സിൽ സ്വർണ്ണാഭരണങ്ങൾ കണ്ടത്. മധു ഉടൻ തന്നെ തൊട്ടടുത്തുള്ള കഴക്കൂട്ടം പോലിസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിച്ചു. ബാഗിനുള്ളിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ഉടമയെ പോലീസ് തിരിച്ചറിഞ്ഞത്.

നിലമേൽ കൈതോട് കുന്നുംപുറത്തു വീട്ടിൽ നുസൈഫ(65) യുടെ 15 പവനോളം സ്വർണ്ണ മടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. ബീമാപള്ളിയിലേയ്ക്ക് പോവുകയായിരുന്നു ഇവർ. കഴക്കൂട്ടം മിഷൻ ആശുപത്രിക്കു സമീപം വച്ച് ഇവർ സഞ്ചരിച്ച ഓട്ടോയിൽ നിന്നും ബാഗ് റോഡിലേയ്ക്ക് വീണു. ബീമാപള്ളിയിലെത്തിയപ്പോഴാണ് നുസൈഫയും കുടുംബവും സ്വർണ്ണ മടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്. അടച്ചുറപ്പില്ലാത്ത വീടായതിനാലാണ് യാത്രയിൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോയത്.

തുടർന്ന് എസ് ഐ ശരത്ത് നുസൈഫയെ വിളിച്ചു വരുത്തി സ്വർണ്ണവും പണവും കൈമാറുകയായിരുന്നു. സ്വർണ്ണം തിരികെക്കിട്ടിയ സന്തോഷത്തിന് മധുവിന് പാരിതോഷികവും നൽകിയാണ് നുസൈഫയും കുടുംബവും മടങ്ങിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ...

വിഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട്‌ പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട്‌ പേരെ എക്സൈസ് അറസ്റ്റ്...

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലെ...

കെ.ആര്‍. നാരായണന്‍ ജനങ്ങളോടുളള പ്രതിബദ്ധതയ്ക്ക് പ്രഥമപരിഗണന നല്‍കിയ നയതന്ത്രജ്ഞന്‍: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്

പോത്തന്‍കോട്: മിതഭാഷിയും മൃദുസ്വഭാവിയുമായിരുന്നിട്ടും തന്റേതായ ചിന്തയ്ക്കനുസൃതമായ രീതിയില്‍ ഭരണഘടനയെക്കുറിച്ച് വിശകലനം ചെയ്ത്...
Telegram
WhatsApp