ചിറയിൻകീഴ്: മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കണമെന്നും, അപകടത്തിൽ മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരംഗത്തിന് ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപ്പെടണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംഘടനാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി പുതുക്കുറിച്ചിയിൽ നടന്ന പെരുമാതുറ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് മുങ്ങൽ വിദ്ഗദ്ധരുടെയും കോസ്റ്റ് ഗാർഡിൻ്റെയും സേവനം ഉറപ്പാക്കണം. മുതലപ്പൊഴി വിഷയത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിനിധിസംഘം സംസ്ഥാന സർക്കാരിന് നിവേദനം നൽകുമെന്നും ബീമാപള്ളി റഷീദ് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ എസ്. എ വാഹിദ് ഷഹീർ ജി അഹമ്മദ്,സംസ്ഥാന പ്രവർത്തക സമിതി അംഗം അംഗം അഡ്വ: കണിയാപുരം ഹലീം, യൂത്ത്ലീഗ് . ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന മണ്ഡലം ഭാരവാഹികളായ കബീർ കടവിളാകം,എം. എസ് കമാലുദ്ദീൻ, പെരുമാതുറ ഷാഫി, ഷാഹുൽ തുരുത്തി, സലാം കൊട്ടാരം തുരുത്ത്, ഫസിൽ ഹഖ്. നവാസ് മാടൻ വിള, റംസി അഹമ്മദ്, അൻസർ പെരുമാതുറ, അഷറഫ് കൊട്ടാരംതുരുത്ത്, എന്നിവർ പ്രസംഗിച്ചു.