spot_imgspot_img

മിന്നൽ പരിശോധന: 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

Date:

spot_img

തിരുവനന്തപുരം: ചാല കമ്പോളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 751 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചാല കമ്പോളത്തിൽ പ്രവർത്തിക്കുന്ന ഒരു മൊത്തവ്യാപാര സ്ഥാപനത്തിന്റെ ലോറിയിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻശേഖരമാണ് കണ്ടെത്തിയത്. പരിശോധന വിവരമറിഞ്ഞ് സ്ഥാപന ഉടമ സ്‌ക്വാഡ് എത്തുന്നതിന് മുൻപേ ഗോഡൗൺ പൂട്ടി. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ചാലകമ്പോളത്തിലെ മറ്റ് ചെറുകിട സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വ്യാപാരികൾ ഉത്പന്നങ്ങൾ കണ്ടുകെട്ടുന്നത് തടഞ്ഞതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് ഇവിടെയും പരിശോധന പൂർത്തിയാക്കിയത്. പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭയ്ക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറിയിച്ചു.

തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധികൾ, പോലീസ്, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മാലിന്യസംസ്‌കരണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനായും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജില്ലാ നോഡൽ ഓഫീസറുമായാണ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...

ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതി: ഏഴാമത്തെ വീടിന്റെ തറക്കല്ലിട്ടു

തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി...
Telegram
WhatsApp