ഡൽഹി: രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. അമൃത് പദ്ധതിക്ക് കീഴിലാണ് സ്റ്റേഷനുകൾ നവീകരണത്തിന് ഒരുങ്ങുന്നത്. ഓണ്‍ലൈനായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രതിപക്ഷം വികസനവിരോധികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ‘ഇന്ത്യ’ സഖ്യത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടല്‍ പരിപാടി നടത്തുന്നത്. പദ്ധതിക്ക് 24,470 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2025ഓടെ ഈ സ്റ്റേഷനുകളുടെ നവീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.