spot_imgspot_img

ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില വർദ്ധിപ്പിച്ചു

Date:

spot_img

തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന് വിലയുയര്‍ത്തി. 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് ഇനിമുതല്‍ 30 രൂപയാണ് നല്‍കണം. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 35 രൂപയുമായി ഉയർത്തി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവും മൂലം ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്‌സിഡി ഇല്ലാതായി. ഇതോടെയാണ് വില വർദ്ധനവ് നിലവിൽ വരുന്നത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലുകൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്.

തദ്ദേശ സ്വയം ഭരണ വകുപ്പാണ് വിലവർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുംടുംബശ്രീ പ്രവർത്തകർക്കാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...

ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതി: ഏഴാമത്തെ വീടിന്റെ തറക്കല്ലിട്ടു

തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി...
Telegram
WhatsApp