spot_imgspot_img

നെഹ്രു ട്രോഫി വള്ളം കളി;വീയപുരം ചുണ്ടൻ ജലരാജാവ്

Date:

spot_img

ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി വള്ളം കളിയിൽ അതിശക്തമായ പോരാട്ടത്തിനൊടുവിൽ നെഹ്റു ട്രോഫി വീയപുരം ചുണ്ടന്‍ സ്വന്തമാക്കി . വീയപുരം ചുണ്ടനായി തുഴഞ്ഞത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് .തുടക്കം മുതൽ വ്യക്തമായ മുന്നേറ്റത്തോടെയാണ് വീയപുരം കുതിച്ചത്.

ചമ്പക്കുളം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ കിരീടം നേടിയത്. വീയപുരം ചുണ്ടന്‍റെ കന്നികിരിടവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ തുടർച്ചയായ നാലാം കിരീടവുമാണ് ഈ നെഹ്‌റു ട്രോഫി . യുബിസി കൈനകിരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും കേരള പൊലിസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും എത്തി.

ഫിറ്റ്സ് മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച 4 വള്ളങ്ങളായിരുന്നു ഫൈനലിൽ മാറ്റുരച്ചത്. 5 ഫിറ്റ്സുകളിൽ നടന്ന മത്സരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനായിരുന്നു .രണ്ടാം ഫിറ്റ്സിൽ യുബിസി കൈനകിരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍, മൂന്നാം ഫിറ്റ്സിൽ കേരള പൊലിസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ, നാലാം ഫിറ്റ്സിൽ ടിബിസി തലവടി തുഴഞ്ഞ തലവടി, അഞ്ചാം ഫിറ്റ്സിൽ നിരണം എന്‍സിഡിസി എന്നിവരായിരുന്നു ഒന്നാമതെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ...

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ...
Telegram
WhatsApp