spot_imgspot_img

മദ്യപസംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ടു മർദ്ദിച്ചു

Date:

കണ്ണൂർ: മദ്യപസംഘത്തെ പിടികൂടാനെത്തിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കുഞ്ഞപ്പള്ളി സ്വദേശികളായ അഭയ്, അൻവർ, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഏഴംഗ സംഘത്തിലെ നാലുപേരെ പിടികൂടാനുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

ഞായറാഴ്ച വൈകിട്ട് 7.30 ന് കക്കാട് അത്താഴക്കുന്നിലാണ് സംഭവം. പതിവ് പെട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു. ക്ലബ്ബിലിരുന്ന് പരസ്യമായി മദ്യപിക്കുമന്നുവെന്ന പരാതിയെ തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമണം നടന്നത്. കണ്ണൂർ എസ്ഐ സി.എച്ച്. നസീബ്, സിപിഒ അനീസ് എന്നിവർ ഉളൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐ സി.എച്ച്. നസീബിന്‍റെ കൈയ്ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp