spot_imgspot_imgspot_img

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു

Date:

തിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞ് മരിച്ചു. ബാലരാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ -ജയകൃഷ്ണൻ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.

കുട്ടിയെ13 നു രാത്രി 10 മണിയ്ക്ക് അമ്മയായ ജീനി മോൾ പാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തുകയും തുടർന്ന് പിറ്റേദിവസം വെളുപ്പിന് 4 മണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് അച്ഛൻ ജയകൃഷ്ണനും ബന്ധുക്കളും കൂടി കുട്ടിയെ ബാലരാമപുരത്തെ പാർവതി ആശുപത്രിയിൽ എത്തിച്ചു . പൾസ്‌ കുറവായതിനാൽ കുഞ്ഞിനെ പെട്ടെന്ന് SAT ആശുപതിയിൽ കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചു..
തുടർന്ന് രാവിലെ 5.30 മണിയോടെ SAT ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ചപ്പോളാണ് കുഞ്ഞ് മരണപെട്ടതായി വ്യക്തമായത്.

അച്ഛൻ ജയകൃഷ്ണന്റെ മൊഴി പ്രകാരം പോലീസ് കേസ്സെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp