spot_imgspot_imgspot_img

ആസാദിക്കാ അമൃത് മഹോത്സവം: ഖാദി വസ്ത്ര- ഉൽപ്പന്ന പ്രദർശനം

Date:

കഴക്കൂട്ടം: ഗാന്ധിയൻ ആദർശങ്ങളും ഖാദിവസ്ത്രത്തിന്റെ പ്രചരണവും മുൻനിർത്തി കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഖാദി വസ്ത്രങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പ്രദർശന – മേള നടന്നൂ. ഗാന്ധിദർശൻ ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രദർശന വിൽപ്പന മേള സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ,ഹെഡ്മിസ്ട്രസ് ഷീജാധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഖാദി ഉൽപ്പന്നങ്ങളും വസ്ത്രങ്ങളും നേരിട്ട് കാണാനും അവയെ അടുത്തറിയാനും വിദ്യാർത്ഥികൾക്ക് ഖാദി ബോർഡ് അവസരം ഒരുക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശന വില്പന മേളയിൽ സമീപപ്രദേശത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു. വരുന്ന ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ചും പ്രദർശന വിൽപ്പന മേളകൾ നടത്തുമെന്ന് ഖാദി ബോർഡ് അധികൃതർ സ്കൂൾ അധികാരികളെ അറിയിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സഹീദ് എസ് എം സി ചെയർമാൻ ശ്യാംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp