അംഗപരിമിതയായ പെൺകുട്ടിയെ ജോലിയിൽ പരിഗണിച്ച ഇൻഡിഗോ വിമാന കമ്പനിയെ അഭിനന്ദിച്ച് നടൻ ജയസൂര്യ. വിമാനയാത്രയ്ക്കിടെ ടിക്കറ്റ് ചെക്കിങ് ഗ്രൗണ്ട് സ്റ്റാഫിൽ ഒരു പെൺകുട്ടി ധരിച്ച ഒരു ബാഡ്ജ് അവിചാരിതമായി കാണാനിടയായി എന്നും വിമാന കമ്പനിയുടെ നടപടിയിൽ സന്തോഷം തോന്നിഎന്നും താരം പറഞ്ഞു.
തനിക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല എങ്കിലും നിങ്ങളെ സഹായിക്കാൻ കഴിയും എന്നായിരുന്നു ബാഡ്ജിൽ എഴുതിയിരുന്നത് എന്നത് ജയസൂര്യക്ക് വിസ്മയമായി തോന്നി. പരിമിതികളെ മറികടന്ന് ആ പെൺകുട്ടിയിൽ വിശ്വാസമർപ്പിച്ച ഇൻഡിഗോ കമ്പനിക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് താരം. അവരുടെ കുറവുകൾ നമ്മുടെ മനസ്സിൽ ആണ്, അവർക്ക് ഒരു കുറവുമില്ല നമ്മളെപ്പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാൻ അർഹതപ്പെട്ടവരും കഴിവുള്ളവരും ആണ് അവർ.ആ കഴിവുകൾ നമ്മൾ കാണാതെ പോകുന്നതാണ് ഏറ്റവും വലിയ കുറവ് ഇതാണ് അവിടെ കണ്ടെത്തിയത് എന്ന് താരം പറയുന്നു.