ബംഗളുരു: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചരിത്ര മുഹൂര്‍ത്തത്തിലേക്ക്. ചന്ദ്രയാന്‍-മൂന്നിന്റെ ലാന്‍ഡര്‍ ഇന്നു വൈകുന്നേരം ആറു മണി കഴിഞ്ഞു നാലു മിനിറ്റാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.പ്രത്യേക സാഹചര്യം ഉണ്ടായാൽ മാത്രം ലാൻഡിംഗ് 27 ലേക്ക് മറ്റും.
ലാന്‍ഡറിനകത്തെ റോവര്‍ പുറത്തിറങ്ങി ചന്ദ്രനിലെ മണ്ണ് അടക്കമുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കും. ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്കനുസരിച്ച് 14 ദിവസം. ലോകം ഇന്ത്യയുടെ ചന്ദ്രയാന്റെ ലാന്‍ഡിംഗ് പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങാനുള്ള പ്രക്രിയ തുടങ്ങുക.
യു എസ്,സോവിയറ്റ് യൂണിയൻ,ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്.ചന്ദ്രയാൻ 3 ന്റെ വിജയത്തോടെ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.