spot_imgspot_img

പൗരത്വ പ്രക്ഷോഭം: തങ്ങൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ

Date:

spot_img

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തതിൻ്റെ പേരിൽ തങ്ങൾക്കെതിരെ കോഴിക്കോട് പോലീസ്  രജിസ്റ്റർ ചെയ്ത 7 കേസുകളും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മറ്റു 833 കേസുകളും പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

കേരളത്തിൽ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും നാടിനെയും ജനങ്ങളെയും ബാധിക്കുന്ന എല്ലാത്തരം പ്രശ്നങ്ങളിലും നിലപാടുകൾ വ്യക്തമാക്കുകയും നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യം ഉയർത്തുപ്പിടിക്കുന്ന മതേതര മൂല്യങ്ങളെയും തുല്യ നീതി സങ്കൽപ്പത്തെയും വെല്ലുവിളിക്കുകയും  ജാതി-മത-സമുദായ വിവേചനമില്ലാത്ത പൗരത്വം എന്ന ഭരണഘടന കാഴ്ചപ്പാടിനെ   ഇല്ലാതാക്കുകയും ചെയ്യുന്ന നിയമ നിർമ്മാണമായിരുന്നു പൗരത്വ നിയമ ഭേദഗതി. ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് മേൽ വിവേചനം അടിച്ചേൽപ്പിക്കുന്ന പൗരത്വ നിയമ ഭേദഗതി ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല  എന്ന നിലപാടിന്റെ ഭാഗമായാണ് പൗരത്വ പ്രക്ഷോഭത്തിൽ തങ്ങൾ ഐക്യപ്പെട്ടത്.

എന്നാൽ സമാന നിലപാട് പുലർത്തുന്നു എന്നവകാശപ്പെട്ട കേരള സർക്കാർ ഇതിന്റെ പേരിൽ തങ്ങൾക്കെതിരെ കേസെടുത്ത നടപടി കടുത്ത അന്യായമാണ്. രാജ്യത്ത് വംശീയ ഉന്മൂലനവുമായി മുന്നേറുന്ന ആർ.എസ്.എസിന്റെ അജണ്ടകളെ  ചെറുത്തു തോൽപ്പിക്കൽ  സംഘ്പരിവാർ വിരുദ്ധ പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ബാധ്യതയാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ തന്നെ പിൻവലിക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ  60 ൽ താഴെ കേസുകൾ മാത്രമാണ്  ഇതുവരെ പിൻവലിച്ചത്. കേരളത്തിൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അക്രമങ്ങളോ സംഘർഷങ്ങളോ ഗുരുതരമായ പ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നിട്ടും കേസുകൾ ചുമത്തുകയും വൻ തുക പിഴയായി ഈടാക്കുകയുമാണ്  സർക്കാർ ചെയ്യുന്നത്.

പൗരത്വ നിയമ ഭേദഗതിയോട് ആത്മാർത്ഥമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതെങ്കിൽ
ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തകരായ നൂറുകണക്കിന് പേർക്കെതിരെ പോലീസ് ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണമെന്നും ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും കേരള മുഖ്യമന്ത്രിയോട് അവർ ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...
Telegram
WhatsApp