ഇടുക്കി: ഇടുക്കിയിൽ കെ എസ്സ് ഇ ബി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയി. വൈദ്യുതി മുടങ്ങിയതോടെ നന്നാക്കാന്‍ ആളില്ല. 16 മണിക്കൂറിലേറെ ഒരു നാട് ഇരുട്ടിൽ തപ്പി. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരാണ് കൂട്ടത്തോടെ അവധിയെടുത്ത് ടൂര്‍ പോയത്.
ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പീരുമേട്ടില്‍ മഴ ശക്തമായിരുന്നു. തൊട്ടു പിന്നാലെ കറണ്ടും പോയി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സബ് ജയില്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോലും വൈദ്യുതി ഉണ്ടായിരുന്നില്ല.
ഓണം അവധി ആഘോഷിക്കാന്‍ പീരുമേട്ടിലെത്തിയ നൂറു കണക്കിന് സഞ്ചാരികളും ബുദ്ധിമുട്ടിലായി.ഇത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.