News Week
Magazine PRO

Company

Share This Post
spot_imgspot_img

കഴക്കൂട്ടം ചേങ്കോട്ട്കോണം സ്വദേശി എം ഡി എം എയുമായി പിടിയിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടം ചേങ്കോട്ട്കോണം സ്വദേശി എം ഡി എം എയുമായി പിടിയിൽ. ചെങ്കോട്ടുകോണം സ്വദേശി 23 വയസ്സുള്ള വിഷ്ണുവിനെയാണ് എംഡിഎംഎയുമായി പിടികൂടിയത്. മുൻ കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ 27.5ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബു തമ്പാനൂർ ബസ് സ്റ്റാൻഡിൽവെച്ച് അറസ്റ്റ് ചെയ്തു.

ബാംഗ്ലൂരിൽ നിന്നും എം ഡി എം എ വാങ്ങി നാഗർകോവിൽ ബസ്റ്റാന്റിൽ ഇറങ്ങി തിരുവനന്തപുരത്തേയ്ക്ക് മറ്റൊരു ബസിൽ കയറി തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോഴാണ് യുവാവിനെ പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ തമ്പാനൂർ പോലീസ് സി. ഐ പ്രകാശിന്റെ സാന്നിധ്യത്തിൽ എക്സൈസ് സി. ഐ. ബി. എൽ. ഷിബു പ്രതിയുടെ ദേഹപരിശോധ നടത്തി പാന്റ്സിന്റെ പോക്കറ്റിൽ സിഗരറ്റ് കവറിൽ സൂക്ഷിച്ചിരുന്ന വ്യവസായ അളവിലുള്ള 27.5 ഗ്രാം എം ഡി എം എ കണ്ടെത്തി. ഇയാൾ ഒരു ബാംഗ്ലൂർ നാഗർകോവിൽ ദീർഘദൂര വോൾവോ ബസിൽ ക്ലീനറായി ജോലിനോക്കിവരുന്ന ആളും ജോലി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരുമ്പോൾ ഇത്തരത്തിൽ എം ഡി എം എ ജില്ലയിലെത്തിച്ചു കച്ചവടം നടത്തിവരുന്ന ആളുമാണ്.

സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിനെ കൂടാതെ പ്രിവെന്റീവ് ഓഫീസർ സന്തോഷ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, നന്ദകുമാർ, പ്രബോധ്, ആരോമൽരാജൻ, അക്ഷയ് സുരേഷ് ഡ്രൈവർ അനിൽകുമാർ എന്നിവരും പട്രോൾ പാർട്ടിയിൽ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ച് മർദിച്ച...

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ...

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ്...

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ...
Telegram
WhatsApp
09:35:31