ന്യൂഡൽഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കോൽക്കത്ത ആസ്ഥാനമായ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗൺസില്‍ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപിക്കാണ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുർ സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
1995ലാണ് കോല്‍ക്കത്തയില്‍ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത്. രാജ്യത്തെ സിനിമ- ടിവി പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണു കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്.