spot_imgspot_img

പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെ യു ഡബ്ല്യു ജെ

Date:

spot_img

തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെ യു ഡബ്ല്യു ജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക,
മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ഉന്നയിച്ചു.

എബി ടോണിയോ, സി രാജ, വി വിവിന എന്നിവർ പ്രമേയം അവതരിപ്പിച്ചു.
കെ താജുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
വാർഷിക സമ്മേളനം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുപമ ജി നായർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറർ ജി പ്രമോദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം വൈസ് പ്രസിഡന്റ്‌ ആർ.ജയപ്രസാദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീജ എൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി രാകേഷ് കെ നായർ നന്ദി രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ...

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...
Telegram
WhatsApp