spot_imgspot_img

കഠിനംകുളം കായലിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി,​ മൂന്നുപേരെ രക്ഷപ്പെടുത്തി

Date:

spot_img

കഴക്കൂട്ടം: തിരുവന്തപുരം കഠിനംകുളത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മൂന്നുപേരെ രക്ഷപ്പെടുത്തി. കഠിനംകുളം ചാന്നാങ്കര ഇടക്കാട്ടിൽ വീട്ടിൽ ബാബുവിനെ( 50)​യാണ് കാണാതായത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ  ചാന്നാങ്കര പാർവ്വതി പുത്തനാറിന് സമീപം കഠിനംകുളം കായലിലാണ് സംഭവം.

ആറംഗ സംഘം ഉച്ചക്ക് 1 മണിയോടെ കരിച്ചാറക്കടവിൽ നിന്നും 2 കായൽ വള്ളങ്ങളിലായി പുറപ്പെട്ടു. ബാബുയടക്കം 4 പേർ സഞ്ചരിച്ചിരുന്ന വള്ളമാണ് മറിഞ്ഞത്. മറ്റ് മൂന്ന് പേരും വള്ളത്തിൽ പിടിച്ച് കിടന്നെങ്കിലും ബാബു കായലിൽ അപ്രത്യക്ഷമാവുകയായിരുന്നു.

കരക്കെത്തിയ മൂന്നംഗ സംഘവും അടുത്ത വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരും ആദ്യം കഠിനംകുളം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് കഴക്കൂട്ടത്ത് നിന്നും ഫയർഫോഴ്സും തിരുവനന്തപുരത്ത് നിന്നുമെത്തിയ സ്കൂബ ടീമും വൈകിട്ട് 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശനിയാഴ്ച രാവിലെ തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. കണ്ടവിള സ്വദേശി  സജീവ്, അരിയോട്ടുകോണം സ്വദേശികളായ സന്തോഷ്, പ്രവീൺ എന്നിവരാണ് രക്ഷപ്പെട്ടത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp