spot_imgspot_img

കേരളത്തിലെ ആദ്യത്തെ ഐടി സ്​റ്റാർട്ടപ്പുകളിലൊന്നായ പൽനാർ ട്രാൻസ് മീഡിയ്ക്ക് 25 വയസ്

Date:

spot_img

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാർട്ടപ്പുകളിലൊന്നായ പൽനാർ ട്രാൻസ് മീഡിയ 25ാം വർഷത്തിലേക്ക്. യു.എസിലും യൂറോപ്യൻ വിപണിയിലടക്കം ചുവടുറപ്പിച്ച കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങൾ ഒക്ടോബർ ഏഴിന് നടക്കും. ഈയവസരത്തിൽ കമ്പനിയുടെ വിപുലീകരണ പദ്ധതികൾ അവതരിപ്പിക്കുമെന്ന് പൽനാർ ട്റാൻസ്മീഡിയയുടെ സ്ഥാപക ഡയറക്ടർ ഡോ. സയ്യിദ് ഇബ്റാഹിം പറഞ്ഞു.

1998 സെ്റ്റപംബർ 16 ന് ടെക്‌നോപാർക്കിലെ പമ്പ ബ്ലോക്കിൽ 150 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 650 യു.എസ് ഡോളറിന്റെ മൂല ധനത്തിലാണ് സഹപ്രവർത്തകനായ ശ്രീജിത്തിനൊപ്പം സ്ഥാപനം പ്രവർത്തനമാരംഭിച്ചതെന്ന് ഡോ. സയ്യിദ് ഓർമ്മിച്ചു. ഇന്ന് ഇന്ത്യ, യു.എസ്. ജർമ്മനി എന്നിവിടങ്ങളിലായി 300 ലധികം ജീവനക്കാരും 17 ദശലക്ഷം ഡോളറിലധികം വി​റ്റുവരവുമാണ് പൽനാറിന് നിലവിലുള്ളത്.

1990 ൽ കേരളത്തിലെ ഐടി ഭൂപടം തികച്ചും വ്യത്യസ്തമായിരുന്നു. ടെക്‌നോപാർക്കിൽ 10ൽ താഴെ ഐടി കമ്പനികൾ മാത്രമാണുണ്ടായിരുന്നത്. മൊത്തം ജീവനക്കാർ 200 ൽ താഴെയായിരുന്നു. എം ബി അളവിൽ ഇന്റർനെ​റ്റ് ലഭിക്കുന്നത് തന്നെ ആഡംബരമായിരുന്ന കാലത്ത് നിന്ന് ഇതുവരെയുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതും ആവേശം പകരുന്നതുമായിരുന്നു. ഗൂഗിൾ സെർച്ച് പോലുള്ള സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് വ്യക്തിഗതമായ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടക്കത്തിൽ ജർമ്മൻ സംസാരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ കേന്ദ്രികരിച്ചായിരുന്നു പൽനാറിന്റെ പ്രവർത്തനം. പിന്നീട് ജർമ്മൻ ഐടി കമ്പനിയായ ഐവർക്സ് ജിഎംബിഎച്ചിനെ ഏ​റ്റെടുത്തതോടെ പൽനാറിന് യൂറോപ്പിലെ കൂടുതൽ വിപണിയിലേക്ക് കടന്നു ചെല്ലാനായി. ജർമ്മൻ ഉപഭോക്താക്കളുമായി നേരിട്ടുള്ള സഹകരണമായതിനാൽ അവിടെ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനായി എന്നും ഡോ. സയ്യിദ് ചൂണ്ടിക്കാട്ടി. പൽനാർ ആരംഭിക്കുന്നതിന് മുമ്പ് മൂന്നു വർഷം ജർമ്മനിയിലാണ് സയ്യിദ് ജോലി ചെയ്തിരുന്നത്.

ജർമ്മനി, സ്വി​റ്റ്സർലാന്റ് എന്നീ രാജ്യങ്ങളിലെ പട്ടണങ്ങളിലെ ബൈക്ക് പാർക്കിംഗ് ടവറുകൾക്കായുള്ള ആപ്ലിക്കേഷൻ തയ്യാറാക്കിയതാണ് കമ്പനിക്ക് നിർണായകമായത്. ഓസ്ട്റിയയിലെ ഡാഫി, പോങ്കൗ മേഖലയിലുടനീളമുള്ള നൂറുകണക്കിന് സോളാർ ഇൻസ്​റ്റാളേഷനുകൾ, എനർജി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ നൽകുന്നത് പൽനാറാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp