spot_imgspot_img

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ : ഇടനിലക്കാർക്ക് നോട്ടീസ് നൽകി ഐ ടി മന്ത്രാലയം

Date:

spot_img

ന്യൂഡൽഹി: ഇന്ത്യൻ ഇൻറർനെറ്റിലെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം – ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) – അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി സോഷ്യൽ മീഡിയ ഇടനിലക്കാരായ എക്സ്, യൂട്യൂബ് ടെലിഗ്രാം എന്നിവക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം നോട്ടീസ് നൽകി.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കിൽ അവ സ്‌ഥിരമായി നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം അടിയന്തിരമായി പ്രവർത്തനരഹിതമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അത് സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും നോട്ടീസ് ഓർമ്മപ്പെടുത്തുന്നു.

പ്രസ്തുത നിർദ്ദേശങ്ങൾ അവഗണിക്കുന്നത്
2021 ലെ ഐടി നിയമങ്ങളുടെ റൂൾ 3(1)(ബി), റൂൾ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കുമെന്ന് ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നു.

നോട്ടീസുകൾ പാലിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവിൽ ഇന്റർനെറ്റ് ഇടനില പ്ലാറ്റുഫോമുകൾക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാർബർ പ്രൊട്ടക്ഷൻ ) മന്ത്രാലയം മൂന്ന് സോഷ്യൽ മീഡിയ ഇടനിലക്കാർക്കും മുന്നറിയിപ്പ് നൽകി. നിലവിൽ നിയമപരമായ ബാധ്യതയിൽ നിന്ന് ഇന്റർനെറ്റ്അ ഇടനിലക്കാരെ സംരക്ഷിക്കുന്ന നിയമമാണിത്.

“എക്‌സ്, യുട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള ഉള്ളടക്കം നിലവിലില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾ അവർക്കു നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്തെ ഐടി നിയമങ്ങൾക്ക് കീഴിൽ സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമാണത്”, കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്റർനെറ്റ് സോഷ്യൽ മീഡിയ ഇടനിലക്കാർ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ക്രിമിനൽ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം നിലവിൽ അവർക്കു ലഭിച്ചു വരുന്ന സംരക്ഷണം പിൻവലിക്കുകയും ഇന്ത്യൻ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇത്തരമൊരു സമീപനം മന്ത്രാലയത്തിന്റെ നയ ദർശനമായി മാറുമെന്നു തന്നെ ഞങ്ങൾ കരുതുന്നു. .

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുൾപ്പെടെയുള്ള അശ്ലീലപരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനു നിയമപരമായ ചട്ടക്കൂട് ഉറപ്പു വരുത്തുന്നതാണ് ഇൻഫർമേഷൻ ടെക്‌നോളജി നിയമം.
നിയമത്തിലെ 66ഇ, 67, 67എ, 67ബി എന്നീ വകുപ്പുകൾ അശ്ലീലപരമായ ഉള്ളടക്കം ഓൺലൈനിൽ പ്രക്ഷേപണം ചെയ്യുന്നവർ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp