spot_imgspot_img

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ മഴവില്ല് പദ്ധതിക്ക് തുടക്കം

Date:

spot_img

തിരുവനന്തപുരം: കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലിന്റെ (കെ – ഡിസ്‌ക്) ആഭിമുഖ്യത്തില്‍ കട്ടേല ഡോക്ടര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച മഴവില്ല് കേരളത്തിന് ഒരു ശാസ്ത്ര പഠനം പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു.ശാസ്ത്ര പഠനത്തിലെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും,പ്രകൃതി നിരീക്ഷണത്തിലൂടെയും,സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെയും ‘സംയോജിത ശാസ്ത്രപഠനം’ എന്ന ആശയം വിദ്യാര്‍ഥികളിലെത്തിച്ച് അവരില്‍ ശാസ്ത്രബോധവും അന്വേഷണാത്മക ചിന്തയും വളര്‍ത്തുകയെന്നതാണ് കെ -ഡിസ്കിന്റെ ലക്ഷ്യം.

ഇതിനായി കെ -ഡിസ്‌ക് ആവിഷ്‌കരിച്ച നൂതന ശിശുകേന്ദ്രീകൃത ശാസ്ത്ര പഠന പദ്ധതിയാണ് ‘മഴവില്ല് -കേരളത്തിന് ഒരു ശാസ്ത്ര പഠനം’.പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 12 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

സയന്‍സ് ദശകം ചൊല്ലി ആരംഭിച്ച പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോസ് കാതറിന്‍ അധ്യക്ഷയായി. മഴവില്ല് സംസ്ഥാനതല കോര്‍ഡിനേറ്റര്‍ ദുര്‍ഗാമാലതി,സീനിയര്‍ സൂപ്രണ്ട് ഷിനു സുകുമാരന്‍,സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സതീഷ് കെ,പി.ടി.എ പ്രസിഡന്റ് സൗമ്യ സുരേഷ്,സ്റ്റാഫ് സെക്രട്ടറി സിന്ധു ജി,മഴവില്ല് ജൂനിയര്‍ എക്‌സിക്യൂട്ടീവ് നികിത സുരേന്ദ്രന്‍ എന്നിവരും സന്നിഹിതരായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....
Telegram
WhatsApp