spot_imgspot_img

കനത്ത മഴ; വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ് ജില്ല. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ജില്ലയിൽ പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്.

അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തേക്കുമൂട് ബണ്ട് കോളനിയിലെ 122 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പുത്തൻപാലത്ത് 45 പേരെയും ക്യാമ്പിനെയും മാറ്റി.

നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നവംബർ 26 ഐ എൻ എൽ വഖഫ് പ്രൊട്ടക്ഷൻ ഡേ, വഖഫിനെ അതിക്ഷേപിച്ച സുരേഷ് ഗോപി ജനങ്ങളോട് മാപ്പുപറയണം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്നവഖഫ് ഭേദഗതി ബില്ല് നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നവംബർ 26ന്...

സി.കെ നായിഡുവില്‍ കാമില്‍ അബൂബക്കറിന് സെഞ്ച്വറി; കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍

വയനാട്: സി.കെ നായിഡു ട്രോഫിയില്‍ വരുണ്‍ നയനാരിന് പിന്നാലെ കാമില്‍ അബൂബക്കറിനും...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില; രണ്ടാം ഇന്നിങ്‌സില്‍ രോഹന് അര്‍ദ്ധ സെഞ്ച്വറി

ലഹ്‌ലി: രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ സമനിലയില്‍ തളച്ച്...

കൂച്ച് ബെഹാര്‍: കേരളം- ബിഹാര്‍ മത്സരം സമനിലയില്‍

തിരുവനന്തപുരം: കേരളവും ബിഹാറും തമ്മില്‍ നടന്ന കൂച്ച് ബെഹാര്‍ ട്രോഫി മത്സരം...
Telegram
WhatsApp