ഡൽഹി: നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയാണ് നമോ ഭാരത്. പൊതുജനങ്ങൾക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ട്രെയിൻ വിഭാവനം ചെയ്തത്. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം അഥവാ ആർആർടിഎസ് രാജ്യത്ത് ആദ്യത്തേതാണ്.
രാജ്യത്തിന് ഇത് ചരിത്ര ദിനമാമെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഡൽഹിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും മോദി കൂട്ടിച്ചേർത്തു. 82 കിമീ ദൂരമുള്ള ഡൽഹി – മീററ്റ് പദ്ധതിയുടെ നിലവിൽ പണിപൂർത്തിയായ 17 കിലോമീറ്ററാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
ഗാസിയാബാദ്, സാഹിബാബാദ്, ദുഹായ്, ഗുൽധാർ, ദുഹായ് ഡിപ്പോ എന്നിവ ഉൾപ്പെടുന്ന അഞ്ച് സ്റ്റേഷനുകൾ ആണ് പദ്ധതിയ്ക്ക് കീഴിൽ ഉള്ളത്.