തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 26 മുതൽ 29 വരെ പൊന്മുടിയിൽ നടക്കും. അടുത്താഴ്ച മുതലാണ് പൊന്മുടിയിൽ ഏഷ്യയിലെ സാഹസികരുടെ സൈക്ലിംഗ് പോരാട്ടം ആരംഭിക്കുന്നത്. 18 രാജ്യങ്ങളിൽ നിന്ന് 250ലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്.
വലിയ മലനിരകളിലും തേയില തോട്ടത്തിന്റെ നടുവിലൂടെയാണ് മത്സരത്തിനുള്ള ട്രാക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ, ചൈനീസ് ടീമുകൾ ഇവിടെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ പാക്കിസ്ഥാൻ, ജപ്പാൻ, ഇന്ത്യനേഷ്യ, കൊറിയ ടീമുകൾ പരിശീലനത്തിനായെത്തും.
മൂന്നുമാസം മുമ്പ് തന്നെ പൊന്മുടിയിൽ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള ട്രാക്ക് നിർമ്മാണം തുടങ്ങിയിരുന്നു. മുൻ സ്പോർട്സ് കൗൺസിൽ പരിശീലകൻ ചന്ദ്രൻ ചെട്ടിയർ, ഇന്ത്യൻ പരിശീലകൻ കിഷോർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രാക്ക് നിർമ്മാണം നടന്നത്. ശിവകുമാറാണ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകൻ.