spot_imgspot_img

ശ്രീകരുണാകരഗുരുവിൻ്റെ ചിന്തകൾ ലോകത്തിന് പുതിയ ദിശാബോധം നൽകി; വി.മുരളീധരൻ

Date:

പോത്തൻകോട് : നവജ്യോതി ശ്രീകരുണാകരഗുരുവിൻ്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമേ ലോകത്ത് ശരിയായ ആത്മീയ നവോത്ഥനം സാദ്ധ്യമാകൂ എന്ന് ഗുരുവിന് അറിയാമായിരുന്നു.പ്രകൃതിയെയും നദിയെയും തുടങ്ങി ബഹുമാനിക്കേണ്ട എല്ലാറ്റിനെയും നമ്മൾ അമ്മയായിട്ടാണ് കാണുന്നത്.
അങ്ങനെയുളള പാരമ്പര്യമുളള നാട്ടിൽ ഇന്ന് വിജയദശമി ദിവസത്തിൽ ബ്രഹ്മചാരിണികളായ 22 സഹോദരിമാർ സന്ന്യാസദീക്ഷ സ്വീകരിക്കുന്ന ചടങ്ങ് കാലിക പ്രസക്തിയുളളതും ഈ ദിവസത്തിന് അനുയോജ്യവുമാണ്. സ്ത്രീ രണ്ടാം കിട പൗരയാണെന്ന അബദ്ധധാരണകളെ മാറ്റി സമൂഹത്തിൽ സ്ത്രീയുടെ പ്രാധാന്യം ഒരിക്കൽ കൂടി വിളിച്ചോതുന്ന ചടങ്ങാണ് ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷയെന്ന് മന്ത്രി പറഞ്ഞു. കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ‍ മന്ത്രി ആന്റണി രാജു സന്ന്യാസദീക്ഷ പ്രഖ്യാപനം നിർവഹിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp